കെ–റയില്‍ വേണ്ട, കേരളം മതി; ഐഎഫ്എഫ്കെ വേദിയിൽ യൂത്ത് കോൺഗ്രസ് രോഷം

ഐ.എഫ്.എഫ്.കെ. വേദിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സില്‍വര്‍ലൈന്‍ വിരുദ്ധസമരം. കെ–റയില്‍ വേണ്ട കേരളം മതി എന്ന പോസ്റ്ററില്‍ കൈമുദ്ര പതിപ്പിച്ചായിരുന്നു പ്രതിഷേധം. ഐ.എഫ്.എഫ്.കെയുടെ  പ്രധാനവേദിയായ ടഗോര്‍ തീയറ്ററിന് മുന്നിലായിരുന്നു സമരം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളല്ലെന്ന് ഷാഫി പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ സമരം ചെയ്തതിനെയും അദ്ദേഹം ന്യായീകരിച്ചു. വിഡിയോ കാണാം.