ഇത് കാഴ്ചയുടെ സകലകലോൽസവം; ഐഎഫ്എഫ്കെ ആഘോഷമാക്കി ചലച്ചിത്ര പ്രേമികൾ

ഉല്‍സവാന്തരീക്ഷം വീണ്ടെടുത്ത് രാജ്യാന്തരചലച്ചിത്രമേള രണ്ടാം ദിനത്തിലേക്ക്. പ്രധാനവേദിയായ ടഗോര്‍ തീയറ്റര്‍ വളപ്പില്‍ സിനിമമാത്രമല്ല, സകല കലോല്‍സവം തന്നെ കാണാം.

പാട്ടായി, കൂട്ടമായി. മുഖാവരണത്തിന്റെ വേര്‍തിരിവുണ്ടെങ്കിലും കണ്ണുകളില്‍ തിളക്കം. ആളൊഴിഞ്ഞ് ക്രമം തെറ്റിയ രണ്ടുരാജ്യാന്തര ചലച്ചിത്രമേളകള്‍ക്ക് ശേഷം കേരളത്തിന്റെ സ്വന്തം സിനിമോല്‍സവം പ്രസരിപ്പ് വീണ്ടെടുക്കുകയാണ്. 

ഒരുവശത്ത് പാട്ട്. മറുവശത്ത് ചിത്രംവര. വര്‍ണക്കൂട്ടൊരുക്കാനും  അവസരവമൊരുക്കി ചലച്ചിത്രഅക്കാദമി. ഫൈന്‍ ആർട്സ് കോളജിലെ വിദ്യാര്‍ഥികളാണ് ഇവിടെ ചിത്രരചനയില്‍. ഉല്‍സവാന്തരീക്ഷം മടങ്ങിയെത്തിയതിന്റെ സന്തോഷമാണ് ചിത്രത്തില്‍. അങ്ങനെ പാട്ടും വരയുമൊക്കെയായി ടാഗോര്‍ വളപ്പ് യുവാക്കളുടെ ഉല്‍സവ കേന്ദ്രമായി. തീയറ്ററുകളിലെ നിയന്ത്രണം നീക്കിയതോടെ സിനിമകാണാനും വന്‍നിര. കോവിഡ് കാരണം 2019 ല്‍ മേഘലാടിസ്ഥാനത്തിലായിരുന്നു ഐഎഫ്എഫ്കെ അതെല്ലാം മാറി സ്വതന്ത്രമായി സിനിമക്കാലം ആസ്വദിക്കുന്നതിന്റെ സന്തോഷം എവിടെയും കാണാം.