ചലച്ചിത്രമേളയില്‍ താരങ്ങളായി ലിജോയും വെട്രിമാരനും; കരഘോഷത്തോടെ വരവേൽപ്പ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ മിന്നുംതാരങ്ങളായി സംവിധായകരായ ലിജോ ജോസ് പെല്ലിശേരിയും വെറ്റ്രിമാരനും. ഇരുവരും പങ്കെടുത്ത സിംപോസിയം പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മാറുന്ന സിനിമാസ്വാദന ശീലത്തിന്റെ തെളിവുകൂടിയായി ഈ കാഴ്ചകള്‍.

പ്രിയസംവിധായകര്‍ക്ക് കരഘോഷത്തോടെ വരവേല്‍പ്പ്. തീയറ്ററുകള്‍ നിറഞ്ഞുകവിയാറുണ്ടെങ്കിലും ഓപ്പണ്‍ഫോറം , സിംപോസിയം തുടങ്ങിയ പരിപാടികള്‍ക്ക് ഇത്രയധികം പങ്കാളിത്തം ഉണ്ടാകാറില്ല. സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, വെറ്റ്രിമാരന്‍ എന്നിവരുടെ സാന്നിധ്യമാണ് ഇത്രയും പ്രേക്ഷകപങ്കാളിത്തതിന് കാരണമായത്. സിനിമയെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധക്കണമെന്ന ചലച്ചിത്ര വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി

വെറ്റ്രിമാരന്‍ തമിഴ് സംവിധായകന്‍. ഇതിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ വിലയിരുത്തല്‍ സിംപോസിയം അവസാനിച്ചോതെ സെല്‍ഫിയെടുക്കാനുള്ള തിരക്കായി. ഏറെ പണിപ്പെട്ടാണ് ഇരുവരെയും വാഹനത്തില്‍ കയറ്റിയത്. മാറുന്ന കാഴ്ചശീലങ്ങളുടെ കാഴ്ചപ്പാടുകളുടെയും പ്രതിഫലനമായി ഈ നിമിഷങ്ങള്‍.