ബിഹാർ ഇന്ത്യ സഖ്യത്തിൽ ഭിന്നത; പൂർണിയ സീറ്റില്‍ മത്സരിക്കാന്‍ പപ്പു യാദവ്

ബിഹാർ ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറി. ആർജെഡിയുടെ പൂർണിയ സീറ്റിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് പപ്പു യാദവ്. ഏപ്രിൽ 2ന് നാമനിർദേശപത്രിക നൽകും. സീറ്റ് വിഭജനം പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും ധാരണ പാലിക്കേണ്ടതുണ്ടെന്നുമാണ് ആർജെഡിയുടെ പ്രതികരണ

ബീഹാറിലെ ഇന്ത്യാ സഖ്യത്തിന്റെ സീറ്റു വിഭനം നീണ്ടുപോയത്  പൂർണിയ സീറ്റിൽ തട്ടിയായിരുന്നു. സീറ്റ് വിഭനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷവും പൊട്ടിത്തെറി അവസാനിക്കുന്നില്ല. പൂർണിയ സീറ്റിൽ കൈപത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും ഏപ്രിൽ രണ്ടിന് മാർച്ചായെത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കും എന്നുമാണ് പപ്പു യാദവിൻ്റെ പ്രതികരണം. ജന്‍ അധികാര്‍ പാര്‍ട്ടിയെയും പപ്പു യാദവിനെയും ലയിപ്പിച്ചപ്പോള്‍ കോൺഗ്രസ്  ഉറപ്പ് നല്‍കിയതാണ് പുര്‍ണിയ സീറ്റ്. സീമാഞ്ചല്‍ കോസി മേഖലകളില്‍ ശക്തമായ സ്വാധീനം ആര്‍ജെഡി വിട്ട് ,സ്വന്തം പാര്‍ട്ടി രൂപീകരിച്ച പപ്പുവിനുണ്ട്.

 എന്നാല്‍ ജെഡിയു വിട്ട് എത്തിയ ബിമാ ഭാരതിയെ പൂര്‍ണിയയില് ‍സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍ജെഡി നീക്കം. സീറ്റ് ഉവിഭനം സംബന്ധിച്ച് അന്തിമധാരണയിൽ എത്തും മുമ്പ് തന്നെ ബിമാ ഭാരതിയെ ഉയർത്തി RJD പ്രചാരണം ആരംഭിച്ചിരുന്നു. നിലവിൽ ആർജെഡിയുടെയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും എതിർപ്പിൽ വെട്ടില്ലായിരിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

Pappu Yadav to contest from Purnea