മുസ്‍ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളില്‍ മുസ്‍ലിം പ്രാതിനിധ്യമില്ല; മഹരാഷ്ട്രയില്‍ പാര്‍ട്ടിക്കുള്ളില്‍ പോര്

congress-maharashtra
SHARE

സ്ഥാനാര്‍ഥികളില്‍ മുസ്‍ലിം പ്രാതിനിധ്യം ഇല്ലാത്തതിനെ ചൊല്ലിയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മുറുകുന്നത്. ഇക്കാര്യത്തിലെ എതിര്‍പ്പ് പരസ്യമാക്കിയ മുതിര്‍ന്ന നേതാവ് നസീം ഖാന്‍റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി. വിഷയം ബിജെപി ആയുധമാക്കുമെന്ന് കണ്ടതോടെ ദേശീയ നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു.  

കോണ്‍ഗ്രസിന് മുസ്‍ലിം വോട്ട് വേണം, എന്നാല്‍ സ്ഥാനാര്‍ഥികളായി മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ആരുമില്ല. പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ ഈ ചോദ്യം ഏറെ അലോസരപ്പെടുത്തി. മുതിര്‍ന്ന നേതാവും സംസ്ഥാന കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റുമായ നസീം ഖാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അയച്ച കത്ത് ഇങ്ങനെയാണ്.

മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ സ്ഥാനാര്‍ഥിയായി വര്‍ഷ ഗെയ്ക്ക്‌വാഡിനെ പ്രഖ്യാപിച്ചതോടെ ആണ് പ്രതിഷേധം പരസ്യമാക്കിയത്. പാര്‍ട്ടിയുടെ താര പ്രചാരകരുടെ കൂട്ടത്തില്‍ നിന്ന് പിന്‍മാറി. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മുംബൈ റീജിയനിലെ ഒരു സീറ്റ് വാഗ്ദാനം ചെയ്ത് ക്ഷണിച്ചെങ്കിലും നസീം ഖാന്‍ അത് തള്ളി. ഈ നീക്കം വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. 

മൂന്നു പാര്‍ട്ടികളും ഒന്നിച്ചിരുന്നാണ് തീരുമാനമെടുത്തതെന്നും അതില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. അടുത്ത രാജ്യസഭാ, നിയമസഭാ സീറ്റുകള്‍ തീരുമാനിക്കുമ്പോള്‍ പ്രാതിനിധ്യം ഉറപ്പാക്കും. നേരത്തെ മുസ്‍ലിം വോട്ടര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കോണ്‍ഗ്രസിന് മുന്നില്‍ ഇതേ പരാതി ഉന്നയിച്ചിരുന്നു. 11.5 ശതമാനം വരുന്ന മുസ്‍ലിം വിഭാഗത്തിന്‍റെ പിന്‍തുണ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

MORE IN INDIA
SHOW MORE