വെടിയേല്‍ക്കുന്നതിനു മുന്‍പ് സിദ്ദുവിനെ ട്രെയ്സ് ചെയ്ത രണ്ട് കാറുകള്‍: വിഡിയോ

സിദ്ദു മൂസെവാല വെടിയേറ്റ് മരിക്കുന്നതിന് മിനിറ്റുകൾക്ക് മുന്‍പ് രണ്ട് കാറുകൾ ഇദ്ദേഹത്തിന്‍റെ വാഹനത്തെ പിന്തുടര്‍ന്നതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്‍റെ വാഹനമായ കറുത്ത എസ്‌യുവിയില്‍ പോകുന്നതിനിടെ രണ്ട് കാറുകള്‍ പിന്നാലെ പായുന്നതും കാണാം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മാൻസ ജില്ലയിലാണ് സംഭവം. വിഡിയോ കാണാം. 

സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴായിരുന്നു സിദ്ദുവിന് (28) വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പ്പിൽ മറ്റു രണ്ടുപേർക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. അതേസമയം, സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ഗുണ്ടാസംഘത്തലവന്‍മാര്‍ കസ്റ്റഡിയിലായി. സിദ്ദുവിന്‍റെ കൊലപാതകത്തില്‍ സിബിഐ, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അച്ഛന്‍ ബര്‍ക്വാര്‍ സിങ്.