സ്ത്രീധനമായി എസ്​യുവി നല്‍കിയില്ല; ഭാര്യയെ വീടിന് പുറത്താക്കി യുവാവും കുടുംബവും

dowry-21
SHARE

സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പങ്കുവക്കുകയും ചെയ്​ത യുവാവിനും കുടുംബത്തിനുമെതിരെ കേസ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. യുവതിയെ നിര്‍ബന്ധിച്ച് വീടിന് പുറത്താക്കിയ ശേഷം എസ്​യുവി ഫോര്‍ച്ച്യൂണര്‍ കാറുമായി തിരികെ വന്നാല്‍ മതിയെന്ന് പറയുകയായിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ സ്ത്രീധനപീഡന നിയമം ചുമത്തി യുവാവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്​തു. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നത്. ഇതിന് ശേഷം യുവാവും കുടുംബവും വലിയ കാര്‍ വേണമെന്ന് പറഞ്ഞ് തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. 40 ലക്ഷത്തിലധികം മുടക്കി യുവതിയുടെ കുടുംബം ടാറ്റാ നെക്സണ്‍ കാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു, എന്നാല്‍ യുവാവിനും കുടുംബത്തിനും ഫോര്‍ച്ച്യൂണര്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇനി ഒരു എസ്​യുവി കൂടി വാങ്ങാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. പിന്നാലെയാണ് പീഡനം ആരംഭിച്ചത്. യുവതിയെ മദ്യം കുടിക്കാനും മാംസഭക്ഷണം കഴിക്കാനും നിര്‍ബന്ധിച്ചു. അതിന് വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചു. സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താവ് സഹോദരിക്കും തന്‍റെ സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തെന്നും യുവതി പരാതിയില്‍ പറയുന്നു. 

 Fir against man who assaults wife for dowry

MORE IN INDIA
SHOW MORE