ലോകം ആരാധിച്ച ഇറാഖി സുന്ദരി വെടിയേറ്റ് മരിച്ചു; ‍‍‍‍‍ഞെട്ടലിൽ ആരാധകർ; പ്രതിഷേധം

സോഷ്യൽ മീഡിയിയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സുന്ദരികളിൽ ഒരാളായ ഇറാഖി മോഡൽ ടറാ ഫറേസ് മരിച്ചു. ബാഗ്ദാദിൽ വച്ച് വെടിയേറ്റാണ് ടറാ മരിച്ചത.് ടറായുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ഫാഷൻ ലോകം. ആരാണ് ഇവരെ വെടിവച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ഫാഷന്‍ ലോകവും ആരാധകരും ഇതുവരെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. ഇറാഖിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വ്യക്തിയായി ടറായെ കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് തിരഞ്ഞെടുത്തത്. മുൻ മിസ് ബാഗ്ദാദ് കൂടിയാണ് ടറാ. 

ഇവരുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ നിലവിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ടറായുടെ ദേഹത്ത് വെടിയുണ്ടകൾ കൊണ്ടേറ്റ മൂന്നു മുറിവുകളുണ്ട്.രുപത്തിരണ്ട് വയസുള്ള ടറാ ബാഗ്ദാദിലേക്ക് നിരന്തരം ജോലി ആവശ്യത്തിനെത്താറുണ്ടായിരുന്നു. 

ടറായുടെ ചത്രങ്ങൾ പങ്കുവച്ച് നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതില്‍ ഇറാഖില്‍ നേരത്തേ 

ടറായ്ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. ടറായുടെ മരണം തെളിയിക്കുന്നത് വിവേചനമാണ്, സ്വാതന്ത്ര്യത്തിന്‍റെയും, അവകാശത്തിന്‍റെയും അഭാവമാണ്' എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.