'ഇത് അയാളുടെ അവസാന ആഗ്രഹം'; മരിച്ചയാളെ ജയിപ്പിച്ച് വോട്ടര്‍മാര്‍

പ്രചാരണസമയത്തിനിടെ മരിച്ച സ്ഥാനാര്‍ഥിയെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  ജയിപ്പിച്ച് വോട്ടര്‍മാര്‍. നവംബര്‍ 24നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ്ങ് ദിവസത്തിനു മുന്‍പ് നവംബര്‍ ആറിനാണ് സോഹന്‍ മുര്‍മു എന്നയാള്‍ മരിക്കുന്നത്. ബിഹാറിലെ ഗ്രാമത്തിലാണ് സംഭവം. ഇത് അയാളുടെ അവസാന ആഗ്രഹമാണെന്നാണ് മുര്‍മുവിന്‍റെ കുടുംബക്കാര്‍ പറയുന്നു. സംഭവം അതുകൊണ്ടാണ് ആരെയും അറിയിക്കാഞ്ഞതെന്നും അവര്‍ പറഞ്ഞു. ആ ഗ്രാമത്തിലുള്ള ആരും തന്നെ അധികൃതരെ ഈ വിവരം അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ഉദ്യോഗസ്ഥരെ കബളിപ്പിച്ചുള്ള ഈ നീക്കം ഏതു വിധേനയും തടയുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. വിജയിച്ചുവെന്ന് പ്രഖ്യാപിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് അസാധുവാക്കണമെന്ന്് പറഞ്ഞ് സ്റ്റേറ്റ് ഇലക്ഷന്‍ ഓഫീസിലേക്ക് കത്തയക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.