മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 12ാം വാര്‍ഷികം; സുരക്ഷ കൂട്ടി രാജ്യം

ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 12ാം വാര്‍ഷികം. ലഷ്‍കര്‍ ഭീകരരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്‍ടമായ 166 പേരുടെ ഓര്‍മകളിലാണ് രാജ്യം. കോവിഡിന്‍റെ പശ്ചാത്തലത്തിലും ഭീകരാക്രമണ വാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ സുരക്ഷ ശക്തമാക്കി.

നവംബര്‍ 26 വെറുമൊരു തീയതിയല്ല ഇന്ത്യക്ക്. 12 വര്‍ഷം മുമ്പ് ഇതേദിവസമാണ് മുംബൈയെ നോക്കി ഇന്ത്യ തേങ്ങിയത്. ലോകം സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുന്ന ഈ മഹാമാരി കാലത്തും മുംബൈ ഭീകരാക്രമണം മറക്കാനാകാത്ത ഓര്‍മയാണ്. താജ് ഹോട്ടല്‍, ഛത്രപതി ശിവാജി മഹാരാജ് 

ടെര്‍മിനസ്, നരിമാന്‍ ഹൗസ്, ഒബ്റോയ് ഹോട്ടല്‍ ഉള്‍പ്പടെ പത്തിടത്താണ് ആക്രമണം ഉണ്ടായത്.എന്‍എസ‍്‍ജി കമാന്‍ഡോകളുടെ കരുത്തില്‍ ഒന്‍പത് ഭീകരരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ജീവനോടെ പിടികൂടിയ കസബിനെ വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിക്കൊന്നു. തെളിവുകള്‍ നിരവധി നല്‍കിയിട്ടും ആക്രമണത്തിന്‍റെ മുഖ്യ ആസുത്രകനായ ഡേവിഡ് ഹെഡ്‍ലിയടക്കമുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ല. പ്രതിരോധത്തിനിടെ ജീവന്‍ ബലിനല്‍കിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‍‍കോഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെയും മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനുമടക്കമുള്ള യോദ്ധാക്കളെ രാജ്യം വീണ്ടും സ്‍മരിക്കുകയാണ്. 12 

വര്‍ഷം മുമ്പുണ്ടായ ദുരന്തത്തിനെ അതിജീവിച്ച മഹാനഗരം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. മുന്നോട്ട് കുതിക്കാനായി.