താജ്മഹലിലേക്ക് ഓടിക്കയറി കുതിര; അമ്പരന്ന് സന്ദര്‍ശകര്‍

taj-horse-28
SHARE

ലോകത്തെ നയനമനോഹരമായ കാഴ്കളിലൊന്നാണ് താജ്മഹല്‍. ആ താജ്മഹല്‍ കാണമെന്ന് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്ക് കൂടി തോന്നുന്നതിലും തെറ്റില്ല. പക്ഷേ അപ്രതീക്ഷിതമായി താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ ആളെ കണ്ട് മറ്റ് സന്ദര്‍ശകര്‍ ‍ഞെട്ടി. ഞെട്ടിയെന്ന് മാത്രമല്ല, വഴിയും ഒരുക്കി നല്‍കി.  കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 

നീണ്ടവാലും ചുവന്ന അലങ്കാരങ്ങളുമണിഞ്ഞ വെള്ളക്കുതിരയാണ് താജ്മഹലിലേക്കുള്ള വഴിയിലൂടെ ഓടിപ്പാഞ്ഞെത്തിയത്. ഗേറ്റിന് സമീപത്തെത്തിയപ്പോള്‍ ആളുള്‍ ഭയചകിതരായി ഒഴിഞ്ഞു മാറുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ കവാടത്തിന് മുന്നില്‍ ബാരിക്കേഡ് ഇരിക്കുന്നത് കണ്ടതോടെ കുതിര ഒന്ന് പരുങ്ങി. ചാടിക്കടക്കുന്നതിന് മുന്‍പ് ഗേറ്റില്‍ നിന്ന സുരക്ഷാ ജീവനക്കാരിലൊരാള്‍ കുതിരയുടെ കഴുത്തില്‍ കിടന്ന ബെല്‍റ്റില്‍ പിടി മുറുക്കുകയായിരുന്നു. ഇതോടെ താജ് മഹല്‍ കാണാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വശത്തെ വഴിയിലേക്ക് കുതിര മാറി. 

കുതിരകള്‍ ആഗ്രയിലും താജ്മഹലിലേക്കുമുള്ള യാത്രയില്‍ പതിവ് കാഴ്ചയാണെങ്കിലും അത്യപൂര്‍വമായാണ് താജ്മഹലിലേക്ക് കുതിര പാഞ്ഞുകയറുന്നത്. സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉയര്‍ത്തുന്നു. പതിവ് ദിവസത്തെ തിരക്കാകുന്നതിന്  മുന്‍പ് കുതിരയെത്തിയതിനാലാണ് അപകടം ഒഴിവായതെന്നും അല്ലെങ്കില്‍ ആര്‍ക്കെങ്കിലുമൊക്കെ പരുക്കേറ്റേനെയെന്നും ജീവനക്കാര്‍ പറയുന്നു. 

Horse walks into Tajmahal; viral video

MORE IN INDIA
SHOW MORE