ആരോഗ്യസേതു നിര്‍മിച്ചതാരെന്ന് അറിയില്ലെന്ന് മറുപടി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ആരോഗ്യസേതു ആപ്പിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യസേതു ആപ് നിര്‍മിച്ചതാരെന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിന് നോട്ടിസ് അയച്ചു. 

ആപ് വികസിപ്പിച്ചത് ഐ.ടി മന്ത്രാലയവും എന്‍ഐ സിയുമാണെന്ന് ആരോഗ്യ സേതുവിന്‍റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളപ്പോള്‍ കൃത്യമായ മറുപടി നല്‍കാത്തതില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്. സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാരാണ് ആപ് വികസിപ്പിച്ചതെന്ന് പിന്നീട് ഇലക്ട്രോണിക്സ്, െഎടി മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നു.