‌ചുറ്റും പ്രളയം; കുഞ്ഞിനെ കയ്യിലേന്തി നീന്തി യുവാവ്; സാഹസിക രക്ഷ; വിഡിയോ

കനത്ത മഴയിൽ വെള്ളത്തിനടിയിലായ ബെംഗളൂരുവിൽ നിന്ന് പുറത്തെത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. 

വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് ബെംഗളൂരു നഗരം പ്രളയത്തിലകപ്പെട്ടത്. അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞതോടെ പലരും വീടുകളിൽ അകപ്പെട്ടു. ഇങ്ങനെ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്ന വിഡിയോയും പ്രളയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്.

വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ മറ്റിടങ്ങളിലേക്ക് മാറി.  വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉൾപ്പെടെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.  15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വി‍ഡിയോയാണ് സൈബർ ലോകം ഏറ്റെടുത്തത്..യുവാക്കളെ പ്രശംസിച്ചും ആളുകളെത്തി.

വെള്ളം കയറിയ ഒരു വീട്ടിൽനിന്നും കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ച് എതിർവശത്തുള്ള വീടിന്റെ രണ്ടാംനിലയിലുള്ളവരുടെ കയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. കുഞ്ഞിനൊപ്പം മറ്റൊരു കുട്ടിയേയും ഇതേ രീതിയിൽ രക്ഷി്ക്കുന്നത് കാണാം. ബെംഗളൂരുവിൽ മഴ ശനിയാഴ്ചയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.