റഫാൽ പോർവിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരി; ചരിത്രമായി ശിവാംഗി സിങ്

റഫാൽ പോർവിമാനങ്ങൾ പറത്തുന്ന ആദ്യ ഇന്ത്യക്കാരി ആകാനുള്ള ഒരുക്കത്തിലാണ് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിങ്. സേനയുടെ ഭാഗമായതിന് ശേഷം  മിഗ് 21 ബിസൺ  വിമാനം പറപ്പിച്ച് മിടുക്ക് തെളിയിച്ച ശിവാംഗി ഇപ്പോൾ പരിശീലിക്കുന്നത് രാജ്യത്തിന്റെ അഭിമാനമായി മാറിയ റഫാൽ വിമാനം പറത്താനാണ്. 

വ്യോമസേനയുടെ പത്ത് യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളായ ശിവാംഗി 2017-ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവാംഗി. 2018ൽ ആവണി ചതുർവേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യൻ വനിത.