ഇമ്മാനുവല്‍ മക്രോ ഇന്നെത്തും; റഫാല്‍ ഇടപാടില്‍ ധാരണയായേക്കും

French President Emmanuel Macron

റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ ഇന്ന് രാജ്യത്തെതത്തും. നാവികസേനയ്ക്കുള്ള അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കുന്നതില്‍ മോദി– മക്രോ ചര്‍ച്ചയില്‍ അന്തിമധാരണയായേക്കും. ആയുധക്കച്ചവടത്തില്‍ രാഷ്ട്രീയം നോക്കാത്ത ഫ്രാന്‍സ്, ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ്. ഗുണനിലവാരത്തിലും വിലയിലും വിട്ടുവീഴ്ചയില്ലെന്നതാണ് ഫ്രഞ്ച് രീതി. ജയ്പൂര്‍ കൊട്ടാരത്തിലായിരിക്കും മോദി– മക്രോ ചര്‍ച്ച നടക്കുക.

1998ല്‍ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന്‍റെ പേരില്‍ ലോകം ഇന്ത്യയെ ഒറ്റപ്പെടുത്തിയപ്പോള്‍ ഫ്രാന്‍സ് ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിന്നു. വാക്കുറപ്പിച്ചാല്‍ പിന്നെ ലോകരാഷ്ട്രീയമൊന്നും ഫ്രാന്‍സിന് വിഷയമല്ല. ആയുധ സാങ്കേതിക വിദ്യയില്‍ ഫ്രാന്‍സിനെ വെല്ലാന്‍ ലോകത്താരുമില്ലതാനും. കാര്‍ഗില്‍ മലനിരകളില്‍  തീവ്രവാദികളെയും അവരെ പിന്തുണച്ച പാക് സൈന്യത്തെയും തുരത്താന്‍ ഇന്ത്യയുടെ റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ കഷ്ടപ്പെട്ടപ്പോടുമ്പോഴാണ് ഫ്രഞ്ച് കരുത്തുമായി മിറാഷ് വ്യോമസേനയുടെ സഹായത്തിനെത്തിയത്. ഇന്ന് നാവികസേനയുടെയും പ്രതീക്ഷ ഫ്രഞ്ച് നിര്‍മിത റഫാലിലാണ്.

ഫ്രാന്‍സിന്‍റെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ സ്വന്തമാക്കാനും നാവിക സേനയ്ക്ക് ആഗ്രഹമുണ്ട്. റഫാല്‍ വന്നാല്‍ ഐഎന്‍എസ് വിക്രാന്തിലും വിക്രമാദിത്യയിലും നിന്ന് മിഗ് പുറത്താകും. പക്ഷേ റഫാലിന്‍റെ വിലയാണ് പ്രശ്നം. തന്ത്രപ്രധാന പങ്കാളിത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ വിലപേശി വിജയിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണറിയേണ്ടത്. ഒപ്പം നിര്‍മാണത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങുമോയെന്നും.

Republic Day celebrations; Chief guest French President Emmanuel Macron will reach the country today. Modi-Macro talks may finalize sale of Rafale fighter jets to India.