സപ്തതി നിറവിൽ നരേന്ദ്രമോദി; ‘ജനമനസുകളിലെ കരുത്തുറ്റ പ്രധാനമന്ത്രി’

പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തതി നിറവില്‍. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയെന്ന മഹാമേരുവിനോളം തലപ്പൊക്കം ഒരു നേതാവിനുമില്ല. സമാനതകളില്ലാത്ത വെല്ലുവിളികളൂടെ രാജ്യം കടന്നുപോകുമ്പോഴും ജനപ്രീതിയുടെ തുലാസില്‍ മോദിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കുന്നു. സേവ സപ്ത എന്നപേരില്‍ ഏഴുനാള്‍ നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിട്ടുള്ളത്. 

ഗുജറാത്തിലെ വഡ്നഗറില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിവരെയെത്തിയ വിസ്മയകരമായ ജീവിതയാത്ര. ചായ വില്‍പ്പനയും പതിനേഴാം വയസില്‍ വീടുവിട്ടിറങ്ങിയതും ആര്‍എസ്എസ് സ്വയംസേവകനില്‍ നിന്ന് ബിജെപി നേതാവിലേയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രിയിലേയ്ക്കും ഒടുവില്‍ കരുത്തുറ്റ പ്രധാനമന്ത്രിയിലേയ്ക്കുമുള്ള വളര്‍ച്ച പറഞ്ഞുപറഞ്ഞ് ജനമനസുകളില്‍ പതിഞ്ഞുകിടപ്പുണ്ട്. ഈ പിറന്നാള്‍ വര്‍ഷം മോദിയെന്ന ഭരണാധികാരിക്കു മുന്നിലുള്ളത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കഠിനതകള്‍, കോവിഡ് ഭീതി, തൊഴിലാളികളുടെ പലായനം, കര്‍ഷക അസംതൃപ്തി, അതിര്‍ത്തുകള്‍ അശാന്തമാക്കുന്ന ചൈനയും പാക്കിസ്ഥാനും നേപ്പാളും. എന്നാല്‍ മോദിയെ കേന്ദ്രീകരിച്ച് മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിലവിലെ ചര്‍ച്ചകള്‍. ഒത്തൊരു എതിരാളി പ്രതിപക്ഷ നിരയിലില്ല. മോദിയില്‍ ജനമേല്‍പ്പിച്ച വിശ്വാസത്തിന് ഇടവുതട്ടിയിട്ടുമില്ല. 2014 ഒറ്റത്തവണത്തെ അത്ഭുതമല്ലായിരുന്നുവെന്ന് 2019 തെളിയിച്ചു. മാഹാമാരിയോടുള്ള മഹായുദ്ധം മുന്നില്‍ നിന്ന് നയിക്കുന്നു.

അയോധ്യയില്‍ ശിലയിട്ടും ജമ്മുകശ്മീരിന്‍റെ ഭരണഘടപദവി റദ്ദാക്കിയും പ്രകടന പ്രത്രികയിലെ വാഗ്ദാനങ്ങള്‍ രണ്ടാം ഇന്നിങ്സില്‍ യഥാര്‍ഥ്യമാക്കി. സാമൂഹികക്ഷേമ പദ്ധതികളില്‍ നിന്ന് ആത്മനിര്‍ഭര്‍ ഭാരതില്‍ എത്തി നില്‍ക്കുന്നു മോദി ഭരണത്തിലെ ചുവടുവയ്പ്പുകള്