79ലേക്ക് കാലൂന്നി ഉമ്മൻ ചാണ്ടി; ഇക്കുറി ആൾക്കൂട്ടമില്ല; സ്നേഹവും കരുതലും

ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79ാം പിറന്നാള്‍. ചികില്‍സാര്‍ഥം ആലുവയില്‍  കഴിയുന്ന നേതാവിന് ഇക്കുറി ആള്‍ക്കൂട്ടത്തിന് നടുവിലല്ല പിറന്നാള്‍ . വിദഗ്ധചികില്‍സയ്ക്കായി ദിവസങ്ങള്‍ക്കകം അദ്ദേഹം ജര്‍മനിക്ക് തിരിക്കും

ആള്‍ക്കൂട്ടമില്ലെങ്കില്‍ അസ്വസ്ഥമാകുന്ന മനസാണ് ഉമ്മന്‍ ചാണ്ടിയുടേത്.ആരോഗ്യവും ഭക്ഷണവും മറന്ന് ഒപ്പമുള്ളരോട് ചേര്‍ന്ന അരനൂറ്റാണ്ടിന് മറുപടിയായി ജനം ജനകീയനെന്ന് വിളിച്ച നേതാവ്.ആഴ്ചമുഴുവന്‍ കേരളത്തിനൊപ്പം നിന്നാലും ഞായറാഴ്ചകളില്‍ കൂഞ്ഞൂഞ്ഞ്  പുതുപ്പള്ളിക്കാരുടെ മധ്യസ്ഥനാണ്. ചികില്‍സാര്‍ഥം ആലുവയിലിയതിനാല്‍ ഇന്നലയെും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്കാര്‍ക്ക് കിട്ടിയരുന്നി ല്ല.പിറന്നാളെന്നൊരു ശീലം അദ്ദേഹത്തിന് പണ്ടു തൊട്ടേയില്ല.യ‌ാത്രകള്‍ക്കിടയില്‍ വഴിവക്കില്‍ ആരെങ്കിലും സമ്മാനിക്കുന്ന മധുരത്തിലൊതുങ്ങും പിറന്നാള്‍. ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടനേതാവാണ് കേരളത്തിന് ഉമ്മന്‍ ചാണ്ടി. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ ഭയപ്പെട്ടിരുന്നവരുടെ  അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. 

ഗ്രൂപ്പ് പോരിലായാലും  തിരഞ്ഞെടുപ്പ് മല്‍സരത്തിലായാലും മത്സരബുദ്ധിയുള്ള രാഷ്ട്രീയക്കാരനെങ്കിലും ബന്ധങ്ങളുടെ  ഊഷ്മളത വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ചോര്‍ത്തിയിട്ടില്ല ഉമ്മന്‍ചാണ്ടി  27–ാം വയസ്സിൽ 1970 ൽ ആദ്യ ജയം.പിന്നെ ആര്‍ക്കും അവകാശപ്പെടാനില്ലാത്ത എണ്ണം പറഞ്ഞ 11 വിജയങ്ങള്‍ . നിയമസഭയിലെ സ്ഥിരാംഗമായി ഉമ്മന്‍ചാണ്ടി മാറിയിട്ട് ഇന്നേക്ക്  20278  ദിവസമായി .ഉമ്മന്‍ചാണ്ടിക്കിതൊന്നും ഒരവകാശവാദമല്ല മറിച്ച് പുതുപ്പള്ളി തന്ന അവസരമാണ്.കരുതലിന് പകരമായി നാട് നല്‍കുന്ന സ്നേഹവും പ്രാര്‍ഥനകളും ഏറ്റുവാങ്ങി തുടരുകയാണ് ഈ യാത്ര