കോവിഡ് കാലത്ത് പാവങ്ങൾക്ക് 18 ലക്ഷം വീടുകൾ; അതിവേഗനിർമാണം; മോദി

കോവിഡ് ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രി ആവാസ് യോജനയിൽ പണിയുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രതിസന്ധി കാലഘട്ടത്തിൽ മാത്രം 18 ലക്ഷം വീടുകളാണ് രാജ്യത്തു പൂർത്തിയായത്.

നേരത്തെ ഒരു വീടിന്റെ പണി 125 ദിവസം കൊണ്ടു തീർന്നിരുന്നുവെങ്കിൽ ഇപ്പോൾ 45–60 ദിവസം കൊണ്ടു തീരുന്നുണ്ട്. അതിഥിത്തൊഴിലാളികൾ മടങ്ങിയെത്തിയതും ജോലികൾ വേഗത്തിൽ തീരാൻ കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ പണി പൂർത്തിയായ 1.75 ലക്ഷം വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ വഴി 23000 കോടി രൂപയാണ് അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവിട്ടത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്.