കൂട്ടുകാരന്റെ വീട്ടിൽ നിന്നുള്ള യാത്ര മരണത്തിലേക്ക്; അമിതവേഗം കവർന്നത് 3 ജീവൻ

അമിതവേഗം എത്രത്തോളും അപകടകരമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരിപ്പൂരിലുണ്ടായ അപകടത്തിന്റെ വിഡിയോ. നിയന്ത്രണം വിട്ട കാർ ഉണ്ടാക്കിയ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് മൂന്നു പേർക്കാണ്. കൊടുവൈലുള്ള കൂട്ടുകാരന്റെ വീട് സന്ദർശിച്ചതിന് ശേഷം തിരിച്ച് അവിനാശിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. 

അപകടമരണങ്ങളും അംഗഭംഗങ്ങളും വന്ന നിരവധി ആളുകളുടെ വാർത്ത കേൾക്കുന്നുണ്ടെങ്കിലും അമിതവേഗമുണ്ടാക്കുന്ന അപകടങ്ങൾക്ക് മാത്രം കുറവുകളൊന്നുമില്ല. ഹൈവേയിലെ സിസിടിവിയിൽ പതിഞ്ഞ ഈ വിഡിയോ കാണുന്നവരിൽ നടുക്കുമാണ് ഉണ്ടാക്കുക.

അമിതവേഗത്തിൽ തെന്നി നീങ്ങിയ കാർ മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിലെ രണ്ടു യാത്രികരും കാറിൽ സഞ്ചരിച്ച് ഒരു വിദ്യാർത്ഥിയും മരിച്ചെന്ന് പൊലീസ് പറയുന്നു.  അമിതവേഗത്തിൽ കാറിന്റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണം. കാറിലുണ്ടായിരുന്ന മറ്റു നാലു പേർക്ക് ഗുരുതരമായ പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.