ഫെയർ ആൻഡ് ലവ്‌ലിയുടെ 'ഫെയറും വൈറ്റും' ഇനി ഇല്ല; വർണ്ണവിവേചനത്തിനെതിരെ

അമേരിക്കയിൽ ആരംഭിച്ച വർണവിവേചനത്തിനെതിരായ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ  ഉൽപന്നങ്ങളുടെ പേരിലും  ബ്രാൻഡിങ്ങിലും മാറ്റം വരുത്തി പ്രമുഖ കോസ്മെറ്റിക് കമ്പനികൾ. ഫെയര്‍ ആൻഡ് ലവ്‌ലിക്കു പിന്നാലെ 'ഫെയറും''വൈറ്റും' എടുത്തുകളയാനൊരുങ്ങിയിരിക്കുകയാണ് ലോറിയൽ.

ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന പേരിൽ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ്കമ്പനികൾ വിപ്ലവാത്മകമായ പേരുമാറ്റങ്ങൾ കൊണ്ടുവരുന്നത്. തൊലി നിറം വെളുപ്പിക്കാൻസഹായിക്കുന്നുവെന്ന് അവകാശവാദം ഉന്നയിക്കുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് ഫ്രഞ്ച് സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ പ്രമുഖ ബ്രാൻഡായ ലോറിയലും നയം മാറ്റുന്നത്. 

എല്ലാ സ്കിൻ‌കെയർ ഉൽപ്പന്നങ്ങളിൽ നിന്നും വെള്ള, ഫെയർ, ലൈറ്റ് തുടങ്ങിയ വാക്കുകൾ ഉപേക്ഷിക്കാൻ  കമ്പനി തീരുമാനിച്ചത്. പേഴ്‌സണൽ കെയർ വിഭാഗത്തിലെ ഒരു വലിയ നാമമായ ലോറിയൽ, ഗാർണിയർ, ലോറിയൽ പാരീസ്, മേബെൽലൈൻ ന്യൂയോർക്ക്, എൻ‌വൈ‌എക്സ് പ്രൊഫഷണൽ മേക്കപ്പ് എന്നിവ പോലുള്ളആഗോള ബ്രാൻഡുകളുടെ ഉടമസ്ഥനാണ്. ഫെയർ ആൻഡ് ലവ്ലി' ഉത്പന്നങ്ങളുടെ 'ഫെയർ' എടുത്തുകളയുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ നടത്തിയത്. 

 തൊലിവെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ വിൽപ്പന ഈ മാസത്തോടെ നിർത്തുന്നുവെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും അറിയിച്ചിട്ടുണ്ട്. ഫെയർ ആന്റ് ഹാൻഡ്‌സോമിന്റെഉടമസ്ഥതയിലുള്ള കൊൽക്കത്ത ആസ്ഥാനമായുള്ള എഫ്എംസിജി കമ്പനിയായ ഇമാമി നിലവിലെസ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  പ്രതിഷേധം കനക്കുന്നതോടെ കൂടുതൽകമ്പനികൾ ഇതേ പാത പിന്തുടരുമെന്നാണ് കരുതുന്നത്.