കോവിഡ്; മഹാരാഷ്ട്രയിൽ എണ്ണം നാൽപതിനായിരം കടന്നു

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം നാൽപതിനായിരം കടന്നു. ഇന്നലെ 2,345 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തിൽ  രോഗബാധിതര്‍ കാൽ ലക്ഷം പിന്നിട്ടു. തുടർച്ചയായ ആറാം ദിവസമാണ് മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ആകെ കേസുകൾ 41,642. രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്ന മുംബൈയിൽ ആകെ കേസുകൾ 25500 ആയി. തുടർച്ചയായ രണ്ടാം ദിനവും 64 കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ആകെ മരണസംഖ്യ 1454 ആയി ഉയർന്നു. 

മുംബൈയിൽ മാത്രം ഇതുവരെ  മരിച്ചത് 882 പേരാണ്. 45 വയസ് പ്രായമുള്ള വനിത പോലീസ് ഉദ്യോഗസ്ഥ താനെയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആയിരത്തിലധികം പൊലീസുകാർക്കാണ് മഹാരാഷ്ട്രയിൽ രോഗം കണ്ടെത്തിയത്. ധാരാവി അടക്കമുള്ള ജി സൗത്ത് വാർഡിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. 47 കേസുകളാണ് ധാരാവിയിൽ ഒടുവിൽ റിപ്പോർട്ട്‌ ചെയ്തത്.