'നിത്യചെലവിന് പണമില്ല; നാട്ടിലെത്താൻ സഹായിക്കണം'; ദുരിതത്തിൽ മലയാളിനഴ്സുമാർ

നാട്ടിലെത്താൻ സഹായമഭ്യർഥിച്ച്  ഉത്തർപ്രദേശിലെ മഥുരയിൽ, ഗർഭിണികൾ അടക്കമുള്ള തൊഴിൽ രഹിതരായ മലയാളി നഴ്സുമാർ. നിത്യചെലവിനുപോലും പണമില്ലാതായതോടെ ജീവിതം ദുസഹമായ 13 അംഗ സംഘം മാനസീകവിഷമത്തിലുമാണ്. കേരളത്തിൽ ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയെങ്കിലും അനുകൂലമറുപടി പോലും ലഭിച്ചിട്ടില്ല

ഹോസ്റ്റലിൽ കുടുങ്ങിയവരിൽ മൂന്നുഗർഭിണികളും ഉണ്ട്. രോഗവ്യാപനവും, ലോക്ഡൗണും നിലവിലുള്ള തിനാൽ ഗർഭിണികൾക്ക് ആവശ്യമായ ശുശ്രൂഷയൊ പരിചരണമോ ഇല്ല.

മാർച്ച് 31ന് ജോലി രാജിവച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ ഒരുങ്ങിയതിനാൽ നിലവിൽ വരുമാനവും ഇല്ല. വീട്ടുകാരുടെ സഹായത്താൽ പണം കണ്ടെത്തി വരാൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ നിസഹായരായ ഇവർ കടുത്ത മാനസീക വിഷമത്തിലുമാണ്.