വിശന്നിരുന്ന് മദ്രസ വിദ്യാർഥികൾ; ഭക്ഷണമൊരുക്കി വിളമ്പി സിഖ് ഗുരുദ്വാര; മാതൃക

രാജ്യത്ത് ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങളാണ് പലഭാഗത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. രാമനാമം ചൊല്ലി മുസ്​ലീം സമുദായത്തിലെ അംഗങ്ങൾ മൃതദേഹം സംസ്ക്കരിക്കാൻ െകാണ്ടുപോകുന്ന വിഡിയോ രാജ്യമെങ്ങും ചർച്ചയായിരുന്നു. ഇപ്പോഴിതാ മദ്രസ വിദ്യാർഥികളടക്കമുള്ള ആയിരത്തോളം പേർക്ക് ഭക്ഷണമൊരുക്കി നൽകുകയാണ് സിഖ് സമൂഹം.

മാലെർകോട്​ല ഗുരുദ്വാരയിലാണ് കുട്ടികൾക്കും സ്ത്രീകൾക്കും ഭക്ഷമണമൊരുക്കിയത്. ലോക്കഡൗൺ വന്നതോടെ താജ്​വീദുൽ ഖുറാൻ മദ്റസ അധികൃതർക്ക് വിദ്യാർഥികൾക്ക് കൃത്യമായി ഭക്ഷണം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് 40 വിദ്യാർഥികളോളം അടങ്ങുന്ന സംഘത്തിന് ഭക്ഷണവുമായി സിഖ് സമൂഹം എത്തിയത്.ഇത്തരത്തിൽ ആയിരത്തോളം പേർക്ക് ഗുരുദ്വാരയിൽ ഭക്ഷണം നൽകുന്നു. ഗതാഗത സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികളെ തിരികെ വീട്ടിലേക്ക് അയക്കാനും സാധിക്കുന്നില്ല.