മകളുടെ വിവഹത്തിന് ക്ഷണിച്ച റിക്ഷാവാലയെ കാണാനെത്തി മോദി

മകളുടെ വിവാഹ കത്ത് അയച്ച് പ്രധാനമന്ത്രിയെ ക്ഷണിച്ച റിക്ഷാവാല മംഗൾ കേവതിനെ കാണാൻ മോദിയെത്തി. തന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാൻ മോദി സമയം കണ്ടെത്തിയത്. ഫെബ്രുവരി 16ന് ആയിരുന്നു ആ കൂടിക്കാഴ്ച. 

കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മംഗൽ കെവാട്ടിന്റെയും കുടുംബത്തിന്റെയും ആരോഗ്യവും ക്ഷേമവും അന്വേഷിക്കുകയും സ്വച്ഛ് ഭാരത് അഭിയാന് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പരിപാടിയിൽ പ്രചോദനം ഉൾക്കൊണ്ട് മംഗൽ കേവാത്ത് സ്വന്തം ഗ്രാമത്തിലെ ഗംഗാ തീരങ്ങൾ വൃത്തിയാക്കിത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് ലഭിച്ചതിന് മംഗൽ കെവാത്ത് നേരത്തെ തന്നെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12 നായിരുന്നു വിവാഹം.

'പ്രധാനമന്ത്രിക്കാണ് ഞങ്ങൾ ആദ്യത്തെ ക്ഷണക്കത്ത് അയച്ചത്, ഞാൻ നേരിട്ട് ദില്ലിയിലെ പി‌എം‌ ഓഫീസിൽ കൈമാറിയിരുന്നു. ഫെബ്രുവരി എട്ടിന്  മോദിയുടെ അഭിനന്ദന കത്ത് ഞങ്ങൾക്ക് ലഭിച്ചു, ഇത് വളരെ സന്തോഷമുണ്ടാക്കിയിരുന്നതായും മംഗൽ കെവാത് മനസ്സ് തുറന്നു.

.പ്രധാനമന്ത്രി മോദിയെ വാരണാസി സന്ദർശന വേളയിൽ കാണാനുള്ള ആഗ്രഹം മംഗൽ കെവാട്ടും ഭാര്യ രേണു ദേവിയും പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മോദി ഇവർക്കും അരികിലേക്ക് എത്തുന്നത്