ജെഎൻയുവില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മുന്‍ എബിവിപി നേതാവ് അറസ്റ്റില്‍

ജെഎൻയു ക്യാംപസില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ എബിവിപി മുൻ നേതാവ് അറസ്റ്റിൽ. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാർഥിയാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ അതേ വസ്ത്രധാരണവും പിന്തുടർന്നിരുന്നു. സബർമതി ഹോസ്റ്റൽ ഭാരവാഹികയായിരുന്നു. നേർത്തെ നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല.