ഭാര്യയുടെ ആഡംബര ജീവിതവും പീഡനവും; മനംമടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ ആഢംബര ജീവിതവും ധൂർത്തും താങ്ങാനായില്ല, ഐടി വിദഗ്ധൻ ആത്മഹത്യ ചെയ്തു. ബംഗളൂരിലാണ് സംഭവം. 39 വയസുകാരനായ ശ്രീനാഥ് എന്ന യുവാവാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനാഥും ഭാര്യ രേഖയും സോഫ്റ്റ്‌വെയർ എൻജിനിയറുമാരാണ്. ലോണെടുത്താണ് ഇരുവരും ഫ്ലാറ്റ് വാങ്ങിയത്. ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും. ഈ ചെലവുകൾക്കിടയിലും ആഡംബരവും ധൂർത്തും കുറയ്ക്കാൻ ഭാര്യ തയാറായില്ല. സാമ്പത്തികമായി ശ്രീനാഥ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നു. 

ഇതിന്റെ ഇടയ്ക്ക് ഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് ശ്രീനാഥിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാൻ ശ്രീനാഥിന്റെ മേൽ നിരന്തരം സമർദം ചെലുത്തിയിരുന്നു. ഈ മാനസികപീഡനങ്ങളും അതിരുകടന്നതോടെയാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. 

രേഖയ്ക്കും അച്ഛനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.