അനുവാദമില്ലാതെ കർഷകൻ കച്ചവടം ചെയ്തു; ജീപ്പ് കയറ്റിയിറക്കി അധികൃതർ; വിഡിയോ

വിൽക്കാൻ വച്ചിരുന്ന പച്ചക്കറിയ്ക്ക് മുകളിലൂടെ ജീപ്പ് കയറ്റിയിറക്കി അധികൃതരുടെ ക്രൂരത. അനുമതി ഇല്ലാത്തിടത്ത് കച്ചവടം നടത്തിയെന്നാരോപിച്ചാണ് ഉത്തർപ്രദേശിലെ ഹപൂര്‍ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥന്റെ ഇൗ ക്രൂരത. സര്‍ക്കാര്‍ നടത്തുന്ന മാര്‍ക്കറ്റിലാണ് സംഭവം എന്നതും ശ്രദ്ധേയം.  മാര്‍ക്കറ്റ് സെക്രട്ടറി ശുശീല്‍ കുമാറിന്റെ ഔദ്യോഗിക വാഹനം കര്‍ഷകന്‍ വില്‍പ്പനയ്ക്കു വെച്ച പച്ചക്കറിക്കു മുകളിലൂടെ കയറ്റിയിറക്കിയത്.സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണ് ഉയരുന്നത്.

എന്നാൽ ഇൗ സമയം വാഹനമോടിച്ചത് ഉദ്യോഗസ്ഥനായിരുന്നില്ല. തന്റെ ഡ്രൈവറാണ് ഇങ്ങനെ ചെയ്തതെന്നും അയാളെ ശകാരിച്ചെന്നും ഉദ്യോഗസ്ഥനൻ പറയുന്നു. റോഡരികില്‍ ഇരുന്ന് കച്ചവടം ചെയ്യരുതെന്ന് മുൻപ് താക്കീത് നൽകിയിരുന്നതായും ഇയാൾ പറയുന്നു. വിഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.