മോദിക്കും യോഗിക്കുമെതിരെ വിദ്വേഷ പ്രസംഗം; അസം ഖാന് 3 വർഷം തടവ്

ഫയൽ ചിത്രം

2019ലെ വിദ്വേഷ പ്രസംഗ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനടക്കം മൂന്ന് പേർക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. യുപി രാംപൂർ  കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചതിനാൽ അസം ഖാന് എം എൽ എ സ്ഥാനം നഷ്ടപ്പെടും.പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ആഞ്ജനേയ കുമാർ എന്നിവർക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി എന്ന കേസിലാണ് നടപടി. 

SP leader Azam Khan guilty and awarded him three years' imprisonment in a 2019 provocative speech case