പാട്ടു മൂളി വിളിക്കും ഗ്രാമം; ഇമ്പമേറും കോങ്തോങ്ങിന്റെ ഈണം

പേരിനു പകരം എല്ലാവരെയും പാട്ടു പാടി വിളിക്കുന്ന ഗ്രാമം. അതാണ് മേഘാലയയിലെ കോങ്തോങ്. ഖാസി മലനിരകളിലുള്ള ഈ സംഗീതഗ്രാമത്തിലെ പാട്ടുപേരുകളുടെ വിശേഷങ്ങളറിയാം..

കോങ്തോങ്ങിലെ കുഞ്ഞുങ്ങളോട് പേരു ചോദിച്ചാല്‍  മറുപടി വ്യത്യസ്തമാണ്. അവരുടെ പാട്ടുപേരാണിത്. ഗ്രാമത്തിലെ 650 പേര്‍ക്കും ഇതുപോലെ സ്വന്തം ഈണമുണ്ട്. മനോഹരമായി അവരത് മൂളുകയും ചെയ്യും 

യുനൈസ്കോ പൗതൃകനഗരമായി അംഗീകരിച്ച കോങ്തോങ് ഗ്രമാത്തിന്റെ പാട്ടുസംസ്കാരമാണ്  ഇത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അമ്മ അവള്‍ക്കായി ഈണം മനസില്‍ മെനയും. മറ്റൊരു പേര് ഉണ്ടെങ്കിലും ഗ്രാമം മുഴുവന്‍ അമ്മ നല്‍കിയ ഈണം മൂളിയാകും വിളിക്കുക. 

കോങ്തോങ്ങിന്റെ ഭൂപ്രകൃതിയാണ് ഇങ്ങനെയൊരു സംസ്കാരത്തിന് കാരണമായത്. ഏക്കറുകണക്കിന് പരന്നുകിടക്കുന്ന വിശാലമായ കൃഷിഭൂമികളില്‍ പേരു വിളിച്ചാല്‍ കേള്‍ക്കാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഓരോ പാട്ടു പിറന്നു. അങ്ങനെ കോങ്തോങ് പാട്ടുപേരുകളുടെ ഗ്രാമമായി മാറി