കൂറ്റൻ സിനിമ സ്ക്രീൻ ആന്ധ്രയ്ക്ക് സ്വന്തം; ആദ്യം കണ്ടത് ‘സഹോ’

രാജ്യത്തെ ഏറ്റവും വലിയ  സിനിമ സ്ക്രീന്‍ ആന്ധ്രപ്രദേശിലെ സുലൂര്‍പ്പേട്ടില്‍  പ്രവര്‍ത്തനം തുടങ്ങി. നൂറടി വീതിയും 84 അടി ഉയരവുമുള്ള സ്ക്രീനില്‍ 4Kആര്‍.ജി.ബി. റേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ തിയേറ്ററുകളിലെയും മള്‍ട്ടിപ്ലക്സുകളിലെയും സ്ക്രീനുകളുടെ ഇരട്ടി നീളം. ഉയരവും  ഇരട്ടി തന്നെ. അടുത്ത് തന്നെ കേരളത്തിലും ഈ സാങ്കേതിക വിദ്യയിലുള്ള അത്യാധുനിക തിയേറ്ററുകള്‍ എത്തും.

വിദ്യയെത്തും .തെലുങ്ക് യുവതാരം രാംചരണാണ്  തിയേറ്റര്‍  പൊതുജനത്തിനു തുറന്നുകൊടുത്തത്. പ്രഭാസ് നായകനായുള്ള  സഹോയാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.