രാജകീയത വിളിച്ചോതി പുഷ്പമേള; ലാല്‍ബാഗിലേക്ക് സന്ദർശന ഒഴുക്ക്

മൈസൂരു രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറിന്റെ ഒാര്‍മകളുമായി ലാല്‍ബാഗ് പുഷ്പമേള. മൈസൂരുവിലെ ജയചാമരാജേന്ദ്ര സർക്കിൾ, കൊട്ടാരത്തിലെ ദർബാർ ഹാൾ, എന്നിവയുടെയടക്കം മാതൃകകളാണ് പൂക്കൾ കൊണ്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചുലക്ഷത്തേളം ആളുകളാണ് ഇതുവരെ പുഷ്മേള സന്ദര്‍ശിച്ചത്. 

രാജകീയ പ്രൗഡി വിളിച്ചോതുന്ന ഡര്‍ബാര്‍, നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്‍, സ്വര്‍ണം പൂശിയ സിംഹാസനം, മൈസൂരുവിന്‍റെയും വൊഡയാറിന്‍റെയും, ചരിത്രമാണ്  ഇത്തവണ ലാല്‍ബാഗ് പുഷ്പമേളയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയചാമരാജേന്ദ്ര വൊഡയാറിന്റെ ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ പുഷ്പോല്‍സവം. വീണയും തബലയും, സിത്താറും, പീയാനോയും തുടങ്ങി രാജകുടുബത്തിന് സംഗീതത്തോടുള്ള പ്രിയം വ്യക്തമാക്കുന്നതാണ് പുഷ്പങ്ങളാല്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന സംഗീതോപകരണങ്ങള്‍. ‌കര്‍ണാടക സംഗീതോപകരണങ്ങളും, പാശ്ചാത്യ സംഗീതോപകരണങ്ങളും, എല്ലാമുണ്ട്.

വലിയ തിരക്കാണ് ഇത്തവണത്തെ പുഷ്പമേളയില്‍ അനുഭപ്പെടുന്നത്. കേരളത്തില്‍ നിന്നടക്കം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സന്ദര്‍ശകരാണ് ലാല്‍ബാഗിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ അഞ്ചുലക്ഷത്തോളം ആളുകള്‍ പുഷ്മേള സന്ദര്‍ശിച്ചു.