പെയ്തിറങ്ങി പെരുംമഴ; വെള്ളപ്പൊക്കത്തിൽ ബെംഗളുരു നഗരം; വിഡിയോ

ഒരു വൈകുന്നേരത്തെ മഴയിൽ ബെംഗളുരു നഗരത്തിലെ ബേസ്മെന്റ് പാർക്കിങുകളടക്കം വെള്ളത്തിൽ മുങ്ങി. ബുധനാഴ്ച  വൈകുന്നേരം പെയ്ത കനത്ത മഴയാണ് നഗരത്തെ വെള്ളത്തിലാക്കിയത്. മഴക്കെടുതിയിൽ നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാട് സംഭവിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളുരുവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

തകർത്ത് പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാൻഹോളുകളിലേക്കും ബേസ്മെന്റുകളിലേക്കുമാണ് ഈ വെള്ളം ഒഴുകിയെത്തിയത്. മഴ മുന്നറിയിപ്പിനെ തുടർന്ന് പല കമ്പനികളും ജീവനക്കാർക്ക് വർക് ഫ്രം ഹോം എടുക്കാൻ അനുമതി നൽകി. 

Heavy rain in bengaluru