വിമാനത്തിലെ ഭക്ഷണത്തിൽ പാറ്റ; മാപ്പ് പറഞ്ഞ് എയർ ഇന്ത്യ

വിമാനത്തനുള്ളിൽ കഴിക്കാൻ കിട്ടിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ എയർ ഇന്ത്യ മാപ്പു പറഞ്ഞു. ഭോപ്പാലിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം.വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് കഴിക്കാൻ ലഭിച്ച ഭക്ഷണത്തിനൊപ്പം പാറ്റയെയും കിട്ടിയത്. ഇക്കാര്യം അപ്പോൾ തന്നെ എയർ ഇന്ത്യ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഭക്ഷണത്തിന്റെ ചിത്രം ഇയാൾ ട്വീറ്ററിൽ പങ്കുവച്ചതോടെ സംഭവം വൈറലായി. 

ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ മാപ്പ് പറഞ്ഞത്. പ്രശ്നത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നൽകിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി.