ഞാനാരാണെന്ന് അറിയാമോ? ഉദ്യോഗസ്ഥയെ വിരട്ടി ബിജെപി എംഎൽഎ; വിഡിയോ

ഐഎഎസ് ഉദ്യോഗസ്ഥയെ വിരട്ടുന്ന ബിജെപി എംഎൽഎയുടെ വിഡിയോ ചര്‍ച്ചയാകുന്നു. ആഗ്രയിലെ ഫത്തേപ്പൂർ സിക്രി എംഎൽഎ ആയ ഉധ്യാപൻ ചൗധരി ആണ് ഐഎഎസ് ഉദ്യോഗസ്ഥ ആയ ആയ ഗരിമ സിങ്ങിനെ ഭീഷണിപ്പെടുത്തിയത്.

''ഞാനൊരു എംഎൽ‌എ ആണെന്ന് നിങ്ങൾക്കറിയോമോ? എൻറെ അധികാരം എന്താണെന്ന് അറിയാമോ?‌'', ഗരിമക്കു നേരെ തിരിഞ്ഞ് ചൗധരി ചോദിക്കുന്നതിങ്ങനെ. 

ഉദ്യോഗസ്ഥരെ ശാസിക്കേണ്ടത് തൻറെ ധാർമിക ഉത്തരവാദിത്വമാണെന്നും ഗരിമ തന്‍‍റെ മകളെ പോലെയാണെന്നുമാണ് സംഭവം വിവാദമായപ്പോൾ ഉധ്യാപൻ ചൗധരി  നൽകിയ വിശദീകരണം. 

സംഭവത്തെ അപലപിച്ചുകൊണ്ട് ഐഎഎസ് അസോസിയേഷനും രംഗത്തെത്തി. ഇത് സ്വീകാര്യമായ പ്രവണതയല്ലെന്നും പ്രകോപിതയാകാതെ നിന്ന ഗരിമയെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും അസോസിയേഷൻ ട്വീറ്റ് ചെയ്തു.