രാജ്യത്തെ സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി തന്നെ; ആസ്തിയിൽ വൻ വര്‍ധന

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെ. തുടർച്ചയായ പതിനൊന്നാം വർഷമാണ് ഫോബ്സ് മാസികയുടെ  അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തുന്നത്. 

47.3 ബില്ല്യൺ കോടിയാണ് ആസ്തി. കഴിഞ്ഞ വർഷം മാത്രം 9.3 ബില്ല്യൺ ആണ് മുകേഷിന്റെ ആസ്തിയിലുണ്ടായ വർധന. 

വിപ്രോ ചെയർമാൻ അസീം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്. 21 ബില്ല്യൺ ആണ് പ്രേംജിയുടെ ആസ്തി. ആർസെല്ലർമിത്തൽ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തൽ ആണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ഹിന്ദുജ സഹോദരന്മാരായ അശോക്, ഗോപി ചന്ദ്, പ്രകാശ്, ശ്രീചന്ദ് എന്നിവർക്കാണ് നാലാം സ്ഥാനം. ഷപ്പൂർജി പല്ലൊൻജി ഗ്രൂപ്പ് മേധാവി പ്ലലൊൻജി മിസ്ത്രിയാണ് അഞ്ചാം സ്ഥാനത്ത്. 15.7 മില്ല്യൺ ആണ് ആസ്തി.

സോഫ്റ്റ് വെയർ സ്ഥാപനമായ എച്ച്സിഎൽ ടെക്നോളദിയുടെ സഹ സ്ഥാപകനായ ശിവ് നാടാരാണ് ഏഴാം സ്ഥാനത്ത്. ആസ്തി 14.6 ബില്യൺ. 

രാജ്യത്തെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് ഫോർബ്സ് എല്ലാ വർഷവും പുറത്തുവിടാറുള്ളത്.