സ്വവർഗാനുരാഗം നിയമവിധേയം; ഇനി സ്വവര്‍ഗവിവാഹം ഉൾപ്പെടെയുള്ള മറ്റു കടമ്പകൾ

സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കിയതോടെ  രാജ്യത്ത് ലിംഗനീതിയ്ക്കായുള്ള പോരാട്ടം മറ്റൊരുഘട്ടത്തിലേക്ക് കടക്കുകയാണ്. സ്വവര്‍ഗ്ഗവിവാഹം ഉള്‍‌പ്പെടെയുള്ള സാമൂഹിക പദവികളും ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള സമരത്തിന് ശക്തിപകരുന്നതാണ് പുതിയ കോടതിവിധി. 

അതിരില്ലാതെ ആഘോഷിക്കാന്‍ സമയമായിട്ടില്ല,പുതിയ പോരാട്ടത്തിന്റെ സമരകാഹളം കൂടിയാണ് തെരുവില്‍ മുഴങ്ങുന്നത്.ലൈംഗികത അംഗീകരിക്കപ്പെടുന്നതിനൊപ്പം വകവെച്ച് കിട്ടേണ്ട ആവശ്യങ്ങള്‍ ഇനിയുമുണ്ട് ഇക്കൂട്ടര്‍ക്ക്.ഒന്നിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും തുടങ്ങി ലിംഗനീതിയുെട മറ്റൊരു പോര്‍മുഖം തുറക്കുന്നതാണ് കോടതിവിധി. 

വേഷം മാറിയും ഇരുട്ടിലൊളിപ്പിച്ചും പൊതുബോധത്തില്‍നിന്നും അകന്നുകഴിഞ്ഞിരുന്ന ഒരു സമൂഹത്തിന് കോടതി കനിഞ്ഞുനല്‍കിയ ഈ അംഗീകാരം സമൂഹം കൂടി ഏറ്റെടുക്കണമെന്ന എളിയ ആവശ്യംകൂടി ഭിന്നലൈംഗിക വിഭാഗങ്ങള്‍ മുന്നോട്ട് വെക്കുന്നു. 

മനുഷ്യനായി ജീവിക്കാനുള്ള ൈലംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ അവസാനവാക്കല്ല ഈ വിധി,കോടതി മുറിക്ക് പുറത്ത് മതസാമുദായിക നേതൃത്വങ്ങളും സംഘടനകളും  വിധിയെ എങ്ങനെ പരിഗണിക്കുെമന്നതാണ് മറ്റൊരു പ്രശ്നം,കൂടാതെ ഇനിയുള്ള ഇവരുടെ പോരാട്ടത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടുമോയെന്നും കാത്തിരിക്കണം.