രാജ്ബാരിയുടെ രാജമാത; ജനങ്ങളുടെ റാണി മാ; അമൃത റോയ് എന്ന ബിജെപിയുടെ ആയുധം

amrita-roy
SHARE

ബംഗാളില്‍ വനിത മുഖ്യമന്ത്രി ഭരിച്ചിട്ടും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കൃഷ്ണനഗറിലെ ബിജെപി സ്ഥാനാര്‍ഥി അമൃത റോയ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയെ വീഴ്ത്താന്‍ ബിജെപി കളത്തിലിറക്കിയത് രാജകുടുംബാംഗത്തെയാണ്. മല്‍സരിക്കാന്‍ ആദ്യം താല്‍പര്യമില്ലായിരുന്നുവെന്നും മോദിയാണ് പ്രേരണയെന്നും അമൃത റോയ് മനോരമ ന്യൂസിനോട് പറഞ്ഞു.  

അമൃത റോയ്. രാജ്ബാരിയുടെ രാജമാത. ജനങ്ങളുടെ റാണി മാ. ഫാഷന്‍ ഡിസൈനറാണ്. പാര്‍ലമെന്‍റില്‍ മോദിക്കെതിരെ ആഞ്ഞടിക്കുന്ന മഹുവയെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് ബിജെപിയുടെ ഉത്തരം മഹാരാജ കൃഷ്ണചന്ദ്രയുടെ കുടുംബാംഗം. 

മാര്‍ച്ച് 20നാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. കൃഷ്ണചന്ദ്രയുടെ രാജകുടുംബാഗത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവയ്ക്കുന്നു.

മഹുവയെക്കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് അമൃത റോയ് തയ്യാറല്ല. 

MORE IN INDIA
SHOW MORE