സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ താറാവുകൾ; വീണ്ടും മണ്ടത്തരം പറഞ്ഞ് ബിപ്ലബ്

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനകളുടെ പട്ടിക ഇനിയും നീളുകയാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ ജനങ്ങള്‍ക്ക് താറാവിനെ വിതരണം ചെയ്യണമെന്നാണ് ബിപ്ലബ് പറയുന്നത്. ‘’താറാവുകള്‍ വെള്ളത്തിൽ നീന്തുകയാണെങ്കിൽ ജലത്തിലെ ഓക്സിജൻ നില യാന്ത്രികമായി വർദ്ധിക്കും. ഇത് ഓക്സിജൻ റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്യും. ഇതിലൂടെ വെള്ളത്തിലെ മത്സ്യങ്ങള്‍ക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും.’’

പ്രകൃതി സൗന്ദര്യം വർധിപ്പിക്കുവാനും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ഇതെന്നും, നദിക്കരകളില്‍ താമസിക്കുന്ന ത്രിപുരയിലെ ജനങ്ങൾക്ക് താറാവുകളെ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ര്‍മഹലിനടുത്തുള്ള രുദ്രസാഗര്‍ തടാകത്തില്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിപ്ലബ്. തടാകത്തിനടുത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി അൻപതിനായിരം താറാക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

എന്നാല്‍ ബിപ്ലബിന്റെ പ്രസ്താവനക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് വിദ്ഗദരുടെ അഭിപ്രായം. ത്രിപുര മുഖ്യമന്ത്രിയുടെ അടിസ്ഥാന രഹിതമായ പ്രസ്തവനക്കെതിരെ പ്രധാനമന്ത്രി നേരത്തെ താക്കീത് ചെയ്തിരുന്നു. മെക്കാനിക്കലുകാരല്ല സിവില്‍ എഞ്ചിനിയറുമാരാണ് സിവില്‍ സര്‍വ്വീസിന് പോകേണ്ടതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.