2019: അമിത് ഷാ ബാബാ രാംദേവിൻറെ പിന്തുണ തേടി, വാനോളം പ്രതീക്ഷ

2019 ൽ വിജയിക്കാൻ തന്ത്രങ്ങൾ മെനയുന്നതിന് തലപ്പത്തു തന്നെയുണ്ട് പാർട്ടി അധ്യക്ഷൻ അമിത് ഷാ. ഇതിൻറെ ഭാഗമായി യോഗാ ഗുരു ബാബാ രാദേവിൻറെ അടുക്കൽ അമിത്ഷാ പിന്തുണ തേടിയെത്തി. മുൻകാലങ്ങളിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള 50 ആളുകളുടെ പിന്തുണ തേടുന്നതിനുള്ള 'സമ്പർക്ക സമർത്തൻ' ക്യാംപെയ്ന്‍റെ ഭാഗമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ രാംദേവിനെ സന്ദര്‍ശിച്ചത്.

ബാബാ രാംദേവിനെ സന്ദര്‍ശിച്ചെന്നും അദ്ദേഹം ക്ഷമയോടെ താൻ പറഞ്ഞതെല്ലാം കേട്ടെന്നും തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് രാംദേവിനോട് വിശദീകരിച്ചെന്നും സന്ദർശന ശേഷം അമിത് ഷാ മാധ്യമപ്രവർത്തകരോട് പറ‍ഞ്ഞു. രാംദേവിന്‍റെ സഹായമുണ്ടെങ്കിൽ അദ്ദേഹത്തിൻറെ കോടിക്കണക്കിന് അനുയായികളെ ഒപ്പം നിർത്താൻ തങ്ങൾക്കാകുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.