ഒരു സ്കൂൾ വിദ്യാര്‍ഥിക്ക് സിറ്റി കമ്മീഷണറുടെ സല്യൂട്ടാണ് സോഷ്യമീഡിയിൽ തരംഗമാകുന്നു. ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍നിന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു ബെംഗളൂരു സിറ്റി കമ്മീഷണർ സുനില്‍ കുമാര്‍. അപ്പോഴാണ് ഒരു സ്കൂള്‍ വിദ്യാര്‍ഥി സുനില്‍ കുമാറിനു മുന്നിലേക്ക് വന്നത്. സിറ്റി കമ്മീഷണറെ കണ്ടമാത്ര തന്നെ വിദ്യാർഥിയുടെ വക ഒരു സല്യൂട്ട്. തിരിച്ചും ഒരു മടിയും കൂടാതെ അഭിവാദ്യങ്ങൾ നല്കുന്ന ടി സുനില്‍കുമാര്‍ ഐപിഐഎസിനെ ഈ ദൃശ്യങ്ങളിൽ കാണാം.
സല്യൂട്ട് നല്കുന്നതിന്റെയും വാങ്ങുന്നതിന്റെയും വീഡിയോ പിന്നീട് ബെംഗളൂരു പോലീസ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് ഒമ്പതിന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 80,000 പേര് കണ്ടുകഴിഞ്ഞു. 1500ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് സുനില്‍കുമാര്‍ ബെംഗളൂരു പോലീസ് മേധാവിയായി ചുമതലയേറ്റെടുത്തത്.