ഡൽഹിയിൽ തീപിടിത്തം; കെട്ടിട ഉടമ അറസ്റ്റില്‍

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 17 പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമ അറസ്റ്റില്‍.  അനധികൃതമായി പടക്കശാല പ്രവര്‍ത്തിപ്പിച്ചതിനാണ് കെട്ടിടത്തിന്റെ ഉടമ മനോജ് ജെയ്ന്‍ അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു തീപിടിത്തം. 

പത്തു സ്ത്രീകളും ഏഴു പുരുഷന്മാരുമാണ് മരിച്ചത്. പടക്കനിർമാണശാല അടക്കം കത്തിയത് മരണനിരക്ക് ഇരട്ടിയാക്കി. ഗോഡൗൺ സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റ് നിലകളിലേക്ക് തീ ആളിപടരുകയായിരുന്നു. അഗ്നിശമസേന നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി ഏഴര മണിയോടെ തീയണച്ചു. സ്ത്രീകളാണ് മരിച്ചവരിൽ ഏറെയും. ഗുരുതരമായി പൊള്ളലേറ്റവർക്ക് വിദഗ്ധചികിൽസ ഏർപ്പാടാക്കി. 

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.