മരണവാതില്‍ക്കല്‍ നിന്ന് ഒരു രക്ഷപെടല്‍

ജെയിംസ് ബോണ്ട് സിനിമകളിൽ ട്രെയിനിനു അടിയിലൂടെയും മുകളിലൂടെയുമെല്ലാം ഊളിയിട്ടു സഞ്ചരിക്കുന്ന നായകൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ ദിയൊറിയ ബക്കാത്ത റെയിൽവേ സ്റ്റേഷനിലെ കാഴ്ച്ച കണ്ടവർ ഒന്നു സ്തംഭിച്ചു. ഗുണ്ട്സ് ട്രെയിനിനു അടിയിൽപ്പെട്ട യുവാവാണ് അൽഭുതകരമായി രക്ഷപ്പെട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

അപ്പുറത്തുള്ള പ്ലാറ്റ്ഫോമിലേക്ക് പോകാനായി ഗുഡ്സ് ട്രെയിനിന്റെ അടിയിലൂടെ മറുവശം കടന്നതാണ് യുവാവിന് പാരയായത്. മറുവശം കിടക്കുന്നതിനിടയിൽ ട്രെയിൻ ന‌ീങ്ങി തുടങ്ങി. പിന്നെ ഒന്നും നോക്കിയില്ല. 'പടച്ചോനേ കാത്തോളിൻ' എന്നു പ്രാര്‍ഥിച്ച് പാളത്തോട് പറ്റിച്ചേർന്നു കിടന്നു. ട്രെയിന്‍ കടന്നു പോയി കഴിഞ്ഞപ്പോൾ എല്ലാവരും അൽഭുതപ്പെട്ടു. ഒരു പരുക്കും കൂടാതെ യുവാവ് എഴുന്നേറ്റു വന്നു.