സീറ്റ് തര്‍ക്കമില്ല; തന്റേത് മോദിവിരുദ്ധ രാഷ്ട്രീയമെന്ന് അല്‍പേഷ്

സീറ്റിനെച്ചൊല്ലി ഗുജറാത്ത് കോൺഗ്രസ് നേതൃത്വവുമായി തർക്കമില്ലെന്ന് അൽപേഷ് ഠാക്കൂർ. മൽസരിക്കാൻ തയ്യാറാണ്. തന്റേത് ജാതി രാഷ്ട്രീയമല്ല മോദി വിരുദ്ധ രാഷ്ട്രീയമാണെന്നും അൽപേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പിന്നാക്ക, ദലിത്, ആദിവാസി വിഭാഗങ്ങളുടെ ഐക്യവേദിയുണ്ടാക്കി ബി ജെ പി തലവേദനയായ അൽപേഷ് ഠാക്കൂർ തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചതോടെയാണ് കോൺഗ്രസ് അംഗമായത്. 

രാഹുൽ ഗാന്ധിക്ക് അൽപേഷിനോടുള്ള താൽപര്യ കൂടുതൽ തന്നെയാണ് അതൃപ്തിക്ക് കാരണം. സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കുന്നുവെന്ന് വിമർശനം. 15 സീറ്റുകളാണ് അൽപേഷിന്റെ ആവശ്യം. ജന്മനാടായ വിരംഗാമിൽ നിന്ന് മൽസരിക്കാൻ അൽപേഷ് നീക്കം നടത്തുന്നുണ്ട്. 

കോൺഗ്രസ് 125 സീറ്റു നേടുമെന്നാണ് അൽപേഷിന്റെ അവകാശവാദം. ഗുജറാത്ത് മാറ്റം ആഗ്രഹിക്കുന്നു. തന്റേത് ജാതി രാഷ്ട്രീയമല്ല. അൽപേഷ്പക്ഷത്തിന് 9 സീറ്റുകൾ വരെ നൽകിയേക്കും. കൂടുതൽ പ്രതിസന്ധികൾക്ക് വഴിവെയ്ക്കാതെ പ്രശ്നം പരിഹരിക്കാനാണ് നീക്കം.