നന്തി നാസർ അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ‘പരസഹായി’

യുഎഇയിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവർത്തകൻ നന്തി നാസർ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്നു പുലർച്ചെ ദുബായ് ആശുപത്രിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. കോഴിക്കോട് കൊയിലാണ്ടി നന്തി ബസാര്‍ സ്വദേശിയാണ്.

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ആശുപത്രികളിൽ പാവപ്പെട്ടവർക്കു സഹായമെത്തിക്കുന്നതിനും സജീവമായി രംഗത്തുണ്ടായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലേക്കു കൊണ്ടുപോകും. നന്തി നാസറിന്‍റെ നിര്യാണത്തിൽ വിവിധ പ്രവാസിസംഘടനകൾ അനുശോചിച്ചു.