'യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥ'; ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം

പ്രമുഖ വ്യവസായി എം.എ യൂസഫലിയെക്കുറിച്ചു മനോരമ പബ്ളിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യുവാണ്, യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥയെന്ന പുസ്തകമെഴുതിയത്. 

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥയെന്ന പുസ്തകത്തിൻറെ പ്രകാശനം. ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി,  ഇന്ത്യൻ കോൺസൽ ജനറൽ വിപുലിനു പുസ്തകം കൈമാറിയായിരുന്നു പ്രകാശനം. 

1973 ഡിസംബർ 31ന് മുംബൈയിൽ നിന്നു ദുബായിൽ എത്തിയ നാട്ടികക്കാരനായ യൂസഫലി  കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥ.

ജീവിതത്തിന്റെ ഓരോ ചുവടുവയ്പ്പിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ്  ആത്മവിശ്വാസം പകരുന്നതെന്ന് എം.എ.യൂസഫലി.

രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി, സേവ ചെയർമാൻ റാഷിദ്  അൽ ലീം,  മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം.രാജഗോപാൽ നായർ, ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേഷണൽഅഫയേഴ്സ് എക്സിക്യൂട്ടീവ്  മോഹൻ കുമാർ  തുടങ്ങിയവർ ചടങ്ങിൻറെ ഭാഗമായി.