കേരളത്തിന് കൈത്താങ്ങായി ഖത്തറും; ഖത്തർ ചാരിറ്റിയുടെ പ്രത്യേക പദ്ധതി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ ഖത്തറും. ഖത്തർ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഖത്തർ ചാരിറ്റി കേരളത്തിനു സഹായമെത്തിക്കാൻ പ്രത്യേക പദ്ധതിക്കു രൂപം നൽകി. ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണു ഖത്തർ ചാരിറ്റി രൂപം നൽകിയിട്ടുള്ളത്.

കേരളത്തിലെ പ്രളയ ദുരന്തത്തിൽ കണക്കെടുക്കാൻ സാധിക്കാത്ത വിധത്തിൽ നാശനഷ്ടങ്ങളുണ്ടായി.. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടു. ദുരിത മൂലം ആയിരക്കണക്കിനു കുടുംബങ്ങളാണു വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടി വന്നിട്ടുള്ളത്. ഇവർക്കു സഹായമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണു ഖത്തർ ചാരിറ്റി രൂപം നൽകിയിട്ടുള്ളത്.

ഓൺലൈനായും, ഖത്തർ ചാരിറ്റി കേന്ദ്രങ്ങൾ മുഖേനയും പദ്ധതിയിലേക്കു സഹായമെത്തിക്കാൻ സാധിക്കും. രക്ഷാ കേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ, ഭക്ഷണേതര സാധനങ്ങൾ എത്തിക്കുക, മെഡിക്കൽ സഹായം എന്നീ ആവശ്യങ്ങൾക്കു വേണ്ടിയാണു സഹായം നൽകാനാവുക. വെബ്സൈറ്റ്: www.qcharity.org

Read More on Kerala Floods News