കുവൈത്തില്‍ എച്ച്‌ഐവി ബാധിതരുടെ ചികിത്സക്കായി പ്രത്യേക ക്ലിനിക്ക്

കുവൈത്തില്‍ എച്ച്‌ഐവി ബാധിതരുടെ ചികിത്സക്കായി പ്രത്യേക ക്ലിനിക്ക് സ്ഥാപിക്കുന്നു. എച്ച്‌ഐവി ബാധിതരായ 363 പേരുടെ ചികില്‍സാര്‍ഥമാണ് പ്രത്യേക ക്ലിനിക് സ്ഥാപിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മാജിദ അൽ ഖത്താൻ അറിയിച്ചു. എച്ച്‌ഐവി ബാധിതരെ കണ്ടെത്തുന്നതിന് ദേശീ‍യതലത്തിൽ ക്യാം‌പെയിൻ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.