ദേശീയദിനാഘോഷത്തിനൊരുങ്ങി യുഎഇ

യുഎഇയുടെ നാൽപ്പത്തിയാറാം ദേശീയ ദിനം നാളെ. വിപുലമായ ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിൻറെ ഭാഗമായി രാജ്യമങ്ങും ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയതായിരുന്നു യുണൈറ്റഡ് അറബ് എമിറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം. 1971 ഡിസംബര്‍രണ്ടിനായിരുന്നു ചരിത്രം കുറിച്ച ആ തീരുമാനം. ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍സ്റ്റേറ്റുകള്‍എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകള്‍ഒന്നു ചേര്‍ന്ന് ഐക്യഅറബ് എമിറേറ്റ് ആയ ദിനം. സ്വന്തമായി കറന്‍സി പോലുമില്ലാതിരുന്ന ഏഴു എമിറേറ്റുകളും ഒന്നു ചേര്‍ന്നപ്പോള്‍രൂപപ്പെട്ടത് ശക്തമായ ഒരു വികസന കാഴ്ചപ്പാടും സമ്പദ് വ്യവസ്ഥയുമാണ്.

ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍അല്‍നഹ്യാന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്.ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു പോയ 46 വര്‍ഷക്കാലത്തെ യുഎഇയുടെ വളര്‍ച്ച. മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയർത്തിപ്പിടിച്ച് നില്ക്കുന്നു. ജീവിത സാഹചര്യങ്ങളിലും സാമൂഹിക സ്ഥിതി സമത്വത്തിലും ലോകരാഷ്ട്രങ്ങളില്‍മുന്‍നിരയിലാണ് യു.എ.ഇയുടെ സ്ഥാനം.