അഭ്യൂഹങ്ങള്‍ക്കിടെ വിവാഹവേദി പ്രഖ്യാപിച്ച് പ്രഭാസ്; ആരാധകര്‍ക്ക് ആകാംക്ഷ

ബാഹുബലിയെന്ന ഒറ്റച്ചിത്രത്തിലൂടെ കേരളത്തിലും ഏറെ ആരാധകരെ സ്യഷ്ടിച്ച നടനാണ് പ്രഭാസ്. പ്രഭാസിന്റെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആ വാര്‍ത്തകള്‍ക്കൊല്ലാം അന്ത്യം കുറിച്ച് തിരുപ്പതിയില്‍ ആദിപുരുഷ് സിനിമയുടെ പ്രീ റിലീസ് ലോഞ്ച് ചടങ്ങില്‍ പ്രഭാസിന്റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച ചോദ്യത്തിന് വിവാഹം തിരുപ്പതിയിലായിരിക്കും എന്നായിരുന്നു മറുപടി. പ്രഭാസിന്റെ ഉത്തരത്തെ ആര്‍പ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്. ആദിപുരുഷിലെ നായിക ക‍‍ൃതി സനോണുമായി പ്രഭാസ് പ്രണയത്തിലാണെന്ന് അഭ്യൂഹം പരന്നിരുന്നു. ക്യതിയെ സാക്ഷിയാക്കിയാണ് വിവാഹത്തെക്കുറിച്ചുള്ള വിവരം പ്രഭാസ് പങ്കുവയ്ക്കുന്നത്. പ്രഭാസ് വധുവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല പ്രഭാസിന്റെ ഭാവി വധുവിന്റെ പേരില്‍ നിരവധി നടിമാരുടെ പേരുകളാണ് സേഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അതില്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന പേര് അനുഷ്ക ഷെട്ടിയുടേതാണ്. രാമായണക്കഥ പ്രമേയമാക്കുന്ന ചിത്രത്തില്‍ കൃതി സനോനാണ് സീതയുടെ വേഷത്തില്‍ സെയ്ഫ് അലി ഖാനാണ് രാവണവേഷത്തില്‍.ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യും.

Prabhas released crucial information about his marriage