ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അക്രമം പ്രാത്സാഹിപ്പിക്കുന്നു; വിക്രം ചിത്രത്തിനെതിരെ പരാതി

vikram
SHARE

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രത്തിന്‍റെ  'വീര ധീര ശൂരൻ' എന്ന പുതിയ ചിത്രം വിവാദത്തില്‍. താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിവാദത്തിന് വഴിവെച്ചത്. വീണുകിടക്കുന്ന ആളുകള്‍ക്ക് നടുവില്‍ ഇരു കൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രത്തെയാണ് പോസ്റ്ററില്‍ കാണുന്നത്.

അക്രമം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പോസ്റ്ററുകള്‍ സമൂഹത്തിലെ യുവാക്കളെ തെറ്റായ രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നായകനായ വിക്രം, സംവിധായകൻ അരുൺകുമാർ, ഛായാ​ഗ്രാഹകൻ എന്നിവർക്കെതിരെ ഇൻഫർമേഷൻ ടെക്നോളജി പ്രിവെൻഷൻ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് സെൽവം ആവശ്യപ്പെടുന്നത്. 

എസ്.യു.അരുൺ കുമാർ സംവിധാനം ചെയ്ത് എച്ച്ആർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വീര ധീര ശൂരൻ. വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ , സുരാജ് വെഞ്ഞാറമൂട് , ദുഷാര വിജയൻ , സിദ്ദിഖ് എന്നിവരും ടൈറ്റിൽ റോളിൽ എത്തുന്നുണ്ട്.

വിക്രമിൻ്റെ 62-ാമത്തെ ചിത്രമാണിത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും പ്രസന്ന.ജി.കെ എഡിറ്റിംഗും നിർവ്വഹിക്കും.

First Look Poster Encourages Violence; Complaint against Vikram film

MORE IN ENTERTAINMENT
SHOW MORE